എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

0
എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി |  body of MC Josephine was handed over to the Medical College

കൊച്ചി:
അവസാനം വരെ ഉയർത്തിപ്പിടിച്ച ചെങ്കൊടി പുതച്ച് സഹപ്രവർത്തകരുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി എംസി ജോസഫൈൻ ഓർമ്മയിലേക്ക് മാഞ്ഞു. താൻ ആഗ്രഹിച്ചത് പോലെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് കൈമാറി.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനും ജോസഫൈന്റെ മകൻ മനു മത്തായിയും ചേർന്നാണ് മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറിയത്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് എംസി ജോസഫൈന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ആവേശകരമായി പാർട്ടി പിറവിയെടുത്ത കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ നടന്ന മരണം പാർട്ടിയുടെ പിബി തലം മുതൽ അനുഭാവികൾ വരെയുള്ള മുഴുവൻ പേരുടെയും വേദനയായി. ഇന്നലെ വൈകീട്ട് അഞ്ച് മണി വരെ കണ്ണൂരിൽ എകെജി ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച ശേഷം വിലപയാത്രയായാണ് എംസി ജോസഫൈന്റെ മൃതദേഹം അങ്കമാലിയിലേക്ക് കൊണ്ടുവന്നത്.

ഇന്ന് രാവിലെ വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. രാവിലെ പാർട്ടി അങ്കമാലി ഏരിയാ കമ്മിറ്റി ഓഫീസിലും സി എസ് എ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെച്ചു. ഉച്ചയോടെയാണ് കളമശേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറിയത്. പാര്‍ട്ടിക്കപ്പുറത്ത് എം സി ജോസഫൈന് മറ്റൊരു ജീവിതമില്ലായിരുന്നു.

പ്രതിസന്ധികളെ മറികടന്നാണ് അങ്കമാലിയിലെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിൽ നിന്ന് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗം എന്നത് വരെയുള്ള അവരുടെ വളർച്ച. ഉറച്ച നിലപാടുകളുടെയും അടിയുറച്ച കമ്മ്യൂണിസ്റ്റ് ബോധ്യത്തിന്റെയും അടയാളമായിരുന്നു ഈ വനിതാ നേതാവ്.
Content Highlights: body of MC Josephine was handed over to the Medical College
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !