മദ്യനയം: പ്രകടനപത്രികയിലെ വാഗ്ദാനം സർക്കാർ പാലിക്കണം - ബിഷപ്പ്.ഡോ: മാർ ജോഷ്വാ ഇഗ്നാത്തിയോസ്

0
മദ്യനയം: പ്രകടനപത്രികയിലെ വാഗ്ദാനം സർക്കാർ പാലിക്കണം - ബിഷപ്പ്.ഡോ: മാർ ജോഷ്വാ ഇഗ്നാത്തിയോസ് | Liquor policy: The government must keep the promise in the manifesto - Bishop.Dr: Mar Joshua Ignatius

മലപ്പുറം:
കെ.റയിലിൻ്റെ കാര്യം എൽ ഡി എഫിൻ്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമായതിനാൽ എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് പിടിവാശി കാണിക്കുന്ന സർക്കാർ മദ്യവർജ്ജനമാണ് ലക്ഷ്യമെന്നും ഒരു തുള്ളി മദ്യം പോലും അധികം വിപണനം ചെയ്യുകയില്ലെന്നുമുള്ള തങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനം അപ്പാടെ വിഴുങ്ങി കേരളത്തിൽ, 29 ബാറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 850 ലധികം ബാറുകളും മറ്റ് മദ്യശാലകളും തുടങ്ങുകയും ഐടി പ്രൊഫഷണലുകൾക്ക് ഉല്ലസിക്കാൻ എന്ന പേരിൽ ഐ ടി പാർക്കുകളിലും കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ എന്ന വാദമുയർത്തി മരച്ചീനി യിൽ നിന്നും മറ്റ് പ്രകൃതിദത്ത വിഭവങ്ങളിൽ നിന്നു കൂടി മദ്യമുൽപാദിക്കാനുമെടുത്ത തീരുമാനം പ്രകടനാപത്ര ലംഘനം മാത്രമല്ല 'മദ്യം ഉൾപ്പെടെയുള്ള ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യപാനീയങ്ങൾ നിയന്ത്രിക്കാനും അവയുടെ ഉപഭോഗം കുറച്ചു കൊണ്ടൂ വരാനുമുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കാണ് എന്ന ഇന്ത്യൻ ഭരണഘടനയുടെ നാൽപത്തി അഞ്ചാം അനുഛേദത്തിലെ നിർദ്ദേശം കൂടി കേരള സർക്കാർ ലംഘിക്കുന്ന ഭരണഘടനാവിരുദ്ധ തീരുമാനവും കൂടി ആയതിനാൽ എത്രയും വേഗം തീരുമാനം തിരുത്തണമെന്ന് ബിഷപ്പ് ഡോ: മാർ ജോഷ്വാ ഇഗ്നാത്തിയോസ് സർക്കാറിനോട് ആവശ്യപ്പെട്ടു.ദിവസ വേതന തൊഴിലാളികളും നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന ഒരു വിഭാഗവുമാണ് മദ്യപാനികളിലേറെയും. പാവപ്പെട്ടവരുടെ ഈ ദൗർബല്യം മുതലെടുത്ത് നികുതിയുടെ രൂപത്തിൽ നേടുന്ന ഈ അധാർമ്മിക കൊള്ളക്ക് പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങളേയും സമൂഹത്തിലുണ്ടാക്കുന്ന സാമൂഹ്യ ആഘാതങ്ങളേയും കുറിച്ച് ആഴമുള്ള ചർച്ചകൾ നടത്താനും ബൌദ്ധിക കലാ സാഹിത്യ സാമുദായിക രംഗങ്ങളിലെ പ്രമുഖരും സാമ്പത്തിക വിദഗ്ദരും ഭരണകൂടനിലപാടുകളെ സ്വാധീനിക്കാൻ കഴിവുള്ളവരും നിശ്ശബ്ദത വെടിഞ്ഞ് മുന്നോട്ട് വരണമെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു.

കുറുക്കോളി മൊയ്തീൻ എം എൽ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മദ്യവർജ്ജ്നമാണ് ലക്ഷ്യമെന്ന ഇടത് സർക്കാരിൻ്റെ കപട നിലപാട് അവസാനിപ്പിക്കണമെന്നും ഉൽപാദന ചിലവിൻ്റെ 150%. കർഷകർക്ക് വില ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത സർക്കാർ കർഷകരെ രക്ഷിക്കാൻ കാർഷിക വിളകളിൽ നിന്നു് മദ്യം ഉൽപാദിപ്പിച്ചാലെ രക്ഷയുള്ളൂ എന്ന് ഇപ്പോൾ പറയുന്ന ഏറ്റവും അപഹാസ്യമായ നിലപാട് ഉപേക്ഷിക്കണമെന്നും ലഹരി മുക്ത കേരള മാക്കാൻ സമ്പൂർണ്ണ മദ്യ നിരോധനം കൊണ്ട് മാത്രമേ സാദ്ധ്യമാകുകയുള്ളൂവെന്നു മുള്ള ലഹരി നിർമ്മാർജ്ജന സമിതിയുടെ അസന്നിഗ്ദമായ നിലപാട് പ്രസിഡണ്ട കുറൂക്കോളി മൊയ്തീൻ എം എൽ എ അദ്ധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.

പ്രത്യക്ഷ സമര പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും ഒരു ലക്ഷം കത്തുകളും ഇ മെയിലുകളും അയക്കാനും സെക്രട്ടറിയേറ്റ് പടിക്കൽ മദ്യനിരോധന ഏകോപന സമിതി നടത്തുന്ന സത്യാഗ്രഹ സമരം വിജയിപ്പിക്കാനും തീരുമാനിച്ചു.

പ്രമുഖ മദ്യവിരുദ്ധ പ്രവർത്തകൻ ഇയ്യാച്ചേരി കുഞ്ഞുകൃഷ്ണൻ മാസ്റ്റർ,
വർക്കിങ്ങ് പ്രസിഡണ്ട് പി.എം.കെ.കാഞ്ഞിയൂർ, ജന:സിക്രട്ടറി ഒ.കെ.കുഞ്ഞിക്കോമുമാസ്റ്റർ, എം.കെ.എലത്തീഫ്, ഉമർ വിളക്കോട്, ഇമ്പിച്ചി മമ്മു ഹാജി, മറിയം ടീച്ചർ, ഹുസൈൻ കമ്മന, പി.പി.എ അസീസ്, ഷാജു തോപ്പിൽ, കാദർ മുണ്ടേരി, അശ്രഫ് പാല, ഷറഫുദ്ദീൻ പാറയിൽ, പി.പി.മുഹമ്മദലി, ഷുക്കൂർ ചെമ്പറക്കി, അലവിക്കുട്ടി മാസ്റ്റർ, അബു ഗൂഡലായി, മൂസ്സ പാട്ടില്ലത്ത്, മജീദ് ഹാജി വടകര, അശ്രഫ് കൊടിയിൽ, അഹമ്മദ് ജലാലുദ്ദീൻ എന്നിവർ സംസാരിച്ചു.
Content Highlights: Liquor policy: The government must keep the promise in the manifesto - Bishop.Dr: Mar Joshua Ignatius
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !