മലപ്പുറം|സാമ്പത്തിക ലാഭം മാത്രം ലാക്കാക്കി വളരുന്ന തലമുറയെ മുഴുവൻ മദ്യപാനികളാക്കി മാറ്റപ്പെടുകയും കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷം ആകമാനം കലുഷിതമാക്കാനും മാത്രം ഉതകുന്ന ഐടി പാർക്കുകളിൽ ബാറുകളും, മരച്ചീനിയിൽ നിന്ന് മദ്യവും ഉൽപാദിപ്പിക്കാനാടക്കമുള്ള കേരള സർക്കാരിൻ്റെ 'മദ്യോദാരവൽക്കരണ നയം' പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലഹരി നിർമ്മാർജ്ജന സമിതി ഏപ്രീൽ 14,15,16 തിയ്യതികളിൽ നടത്തുന്ന 'പ്രതിഷേധ കത്തെഴുത്ത്, ഇ.മെയിൽ' സമരത്തിൽ പങ്കാളികളായി സർക്കാരിൻ്റെ കണ്ണു് തുറപ്പിക്കാൻ കേരളത്തിലെ മുഴുവൻ കുടുംബ സ്നേഹികളും സമാധാനകാംക്ഷികളും സാംസ്കാരിക നായകരും മുന്നോട്ട് വരണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ അഭ്യർത്ഥിച്ചു.
കത്തെഴുത്ത്സമരത്തിൻ്റെ സംസ്ഥാന തല ഉൽഘാടനം മലപ്പുറത്ത് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ ഒ.കെ.കുഞ്ഞിക്കോമുമാസ്റ്റർ, പിഎംകെ കാഞ്ഞിയൂർ, ഉമ്മർ വിളക്കോട്, രാധാകൃഷ്ണൻ പൂവത്തിക്കൽ, അഷ്റഫ് കോടിയിൽ പി.ആർ.എ.കരീം, കെ.ടി.എ ലതീഫ് ഒതളൂർ, എംപി മുഹമ്മത്, തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !