കൊണ്ടോട്ടി: വിഭിന്നമായ കഴിവുകൾക്കൊണ്ട് വ്യത്യസ്തമായ ഭിന്നിശേഷിക്കാരെ ജീവിതത്തോട് ചേർത്ത് പിടിക്കണമെന്നും അത്തരക്കാർക്ക് ജീവിതോപാധി നൽകുന്ന സംരഭം മാതൃകാപരമാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊണ്ടോട്ടി ശിഹാബ്തങ്ങൾ ഡയാലിസിസ് ചാരിറ്റബിൾ സെന്ററിന് കീഴിൽ കാളോത്ത് ഒന്നാം മൈലിൽ ആരംഭിച്ച ഭിന്ന ശേഷി തൊഴിൽകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഴ്ച പരിമിധിയുള്ള ഞങ്ങൾക്ക് കൈനീട്ടാൻ താല്പര്യമില്ല എന്നാൽ കൈകൊണ്ട് തൊഴിൽ ചെയ്യാൻ ഞങ്ങൾ തയ്യാറാണ് ഒരു സംരഭം നൽകൂ എന്ന ഹൃദയത്തിൽ തട്ടുന്ന അഭ്യർത്ഥന ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്റർ ഏറ്റെടുക്കയും വിപുലമായ സൗകര്യങ്ങളോട് കൂടിയ തൊഴിൽ കേന്ദ്രം സജീകരിക്കുകയും ചെയ്തപ്പോളാണ് നിരവധി ഭിന്നശേഷിക്കാർക്ക് ജീവിതമാർഗ്ഗമായി സൈക്കിൾ നിർമ്മാണ യൂണിറ്റ് സജ്ജമായത്. ന്യൂ വിഷൻ കരിയർ റിസർച് ഫൌണ്ടേഷൻ നൽകിയ പ്രോജകറ്റ് പ്രകാരമാണ് പദ്ധതി നടപ്പിലാക്കിയത്. ചെയർമാൻ ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടിവി ഇബ്രാഹിം എം എൽ എ, പികെ ബഷീർ എം എൽ എ,എന്നിവർ അതിഥികളായിരുന്നു.
മുനിസിപ്പൽ ചെയ്യർപേഴ്സൻ സിടി ഫാത്തിമ സുഹറ, ബാലത്തിൽ ബാപ്പു, അഷ്‌റഫ് മടാൻ, ഈസികുക്ക് മാനേജിങ് ഡയരക്ടർ അബ്ദുൽ മജീദ്, പിവി സിദീഖ് ഹസ്സൻ ബാവു, പിവി മൂസ്സ, സിടി മുഹമ്മദ്,ഫാത്തിമ വടക്കെങ്ങര, ഒപി കുഞ്ഞാപ്പുഹാജി,
ന്യൂ വിഷൻ പ്രതിനിധികളായ നബീൽ ഒതായി, അസ്സൈൻ എടവണ്ണപ്പാറ, നൗഷാദ് അങ്ങാടിപ്പുറം സംസാരിച്ചു.
Content Highlights: Dissenters must be caught together: Munawwarli Shihab Thangal
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !