തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചികിത്സക്കായി പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.
വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് സര്‍ക്കാര്‍ റദ്ദ് ചെയ്യുന്നതെന്ന് ജോയിന്‍റ് സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ അറിയിച്ചു.
ജനുവരി പതിനഞ്ചിനാണ് മുഖ്യമന്ത്രി ഭാര്യ കമലക്കും പേഴ്സണല്‍ അസിസ്റ്റന്‍റ് സുനീഷിനുമൊപ്പം ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ദുബൈയിലെത്തിയ മുഖ്യമന്ത്രി ദുബൈ എക്സ്‌പോയിലെ കേരള പവലിയന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയും നിക്ഷേപക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജനുവരി 29നാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിയത്. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !