ചെറുമുക്ക് റമളാൻ ഒന്ന് മുതൽ വീട്ടിലെ നോമ്പ് തുറ കഴിഞ്ഞാൽ പിന്നെ യുവാക്കളുടെ നീണ്ട നിരയാണ് തിരുരങ്ങാടി - ചെറുമുക്ക് റോഡിലെ ആമ്പൽ പടത്തിൻ്റെ അരികിലെ പള്ളിക്കത്തായം വയലിനോട് ചേർന്ന കടയിൽ, ഉപ്പിലിട്ടത് കഴിക്കാനും വിവിധ തരം മസാല സോഡ കളർ സോഡ കഴിക്കാനുമായി ചെറുമുക്ക് വഴി താനൂർ - തിരൂർ ഭാഗങ്ങളിലേക്കുള്ള പോവുന്ന വഴി യാത്രക്കാരും വിവിധ ദിക്കിൽ നിന്നായി വരുന്ന യുവാക്കളുടെയും
നീണ്ട നിരത്തന്നെ ദിവസവും.
രണ്ട് വർഷത്തെ കോവിഡ് മഹാമാരിക്ക് രാത്രി സമയങ്ങളിൽ പുറത്ത് ഇറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു ,ഈ വർഷം യുവാക്കൾക്ക് ഈ നോമ്പുകാലം വിവിദ രുചിയിലുള്ള പനീങ്ങളും വ്യത്യസ്ത സോഡകളും കുടിക്കുന്നത് ഹരമായിരിക്കു കയാണ്. ഇവ ജില്ലയുടെ പലഭാഗത്തായി കഴിക്കാൻ യുവാക്കളുടെ നീണ്ട നിരത്തന്നെ റമളാൻ ഒന്നു മുതൽ അനുഭവപ്പെടുന്നുണ്ട്.
വയലിനോട് ചേർന്ന് കിടക്കുന്ന കച്ചവടം ആയതിനാൽ തണുത്ത കാറ്റും കുളിരും കിട്ടും സമയം കളയാൻ പറ്റിയ ഇടം അതിനാൽ ഈ റമദാൻ സീസൺ അടിച്ചു പൊളികുകയാണ് യുവാക്കൾ, ഈ സീസണിൽ പകൽ മുഴുവൻ ഭക്ഷണമില്ലാതെ വ്രതം എടുത്ത് മഗ്‌രിബ് വരെ പിടിച്ചു അതിനുശേഷം വീട്ടിലെ നോമ്പ് തുറക്ക് ശേഷം റോഡ് സൈഡിലെ ചെറു കച്ചവടക്കാരുടെ ഉപ്പിലിട്ട വിവിദ തരം ഫ്രു ട്സുകളും പലതരത്തിലുള്ള കളർ സോഡ മസാല സോഡ വില്പനക്ക് നോമ്പ് ഒന്ന് മുതൽ പന്ത്രണ്ട് മണിവരെയുള്ള സമയങ്ങളിൽ കച്ചവടം പൊടി പൊടിക്കുകയാണ് .
ഉപ്പിലിട്ട വിഭവങ്ങൾ മാങ്ങ, ജാതിക്ക, കോവക്ക , നാരങ്ങ , പൈനാപ്പിൾ . കേരറ്റ് ,മുളക് , നെല്ലിക്ക ,അരി നെല്ലിക്ക , ചൗ ചൗ , ചെമീൻ മാങ്ങ ,കാന്താരി മാങ്ങ ,പൈനാപ്പിൾ ഇവ എല്ലാം മസാല പുരട്ടിയതാണ് , ചെറിയ കുട്ടികൾക്കുള്ള ചിരണ്ടി ഐസ് മൂന്ന് തരത്തിലാണ് ഉള്ളത് എരിവ് , മധുരം , മിക്സഡ് , പാൽ ഐസ് ; സോഡകളിൽ ഗർഭം കലക്കി ,സുനാമി , പോറം മാന്തി , മോര് സോഡ ,നന്നാറി സോഡ ,പൈനാപ്പിൾ സോഡ എന്നിവയാണ് സോഡകളിലെ താരങ്ങൾ ഇവയിലേക്ക് ആവശ്യമായ പച്ചമുളക് വെളുത്തുള്ളി ,ഇഞ്ചി ,തീപ്പല്ലി ,ഇരട്ടി മധുരം മുതലായവ പൂറത്തുനിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ പാകം ചെയ്‌തു കൊണ്ട് വരികയാണ് അത് കൊണ്ട് ആവശ്യക്കാർ ഏറെയാണ് എന്ന് നടത്തിപ്പുകാരായ ചെറുമുക്ക് പള്ളിക്കത്തായം സ്വാദേശികളായ എം കെ ലത്തീഫ് ,പറമ്പേരി അഷ്‌റഫ് എന്നിവർ പറഞ്ഞു.
Content Highlights: young people with salted and colored soda lined the mouth of the small amber field
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !