Explainer | എടിഎം കാര്‍ഡ് നഷ്ടപ്പെട്ടോ? എളുപ്പത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാം - വീഡിയോ

0
എസ്ബിഐ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടോ? എളുപ്പത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാം - വീഡിയോ | Lost an ATM card ?, Easy to block card, SBI - Video with new way

എടിഎം കാര്‍ഡ് നഷ്ടപ്പെടുമ്ബോഴോ, കളവു പോകുമ്ബോഴോ അടുത്തതായി എന്തുചെയ്യണമെന്ന് ഓര്‍ത്ത് ഒരുനിമിഷമെങ്കിലും പതറാത്തവര്‍ ചുരുക്കമായിരിക്കും.

അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ എന്തുചെയ്യണമെന്ന ആധിയായിരിക്കും എല്ലാവരുടെയും മനസില്‍. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള പുതിയ വഴിയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.

രണ്ടുരീതിയില്‍ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം എസ്ബിഐയിലുണ്ട്. ഒന്നെങ്കില്‍ എസ്‌എംഎസ് അയച്ചോ, അല്ലങ്കില്‍ നേരിട്ട് വിളിച്ചോ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്.

രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 567676 എന്ന നമ്ബറിലേക്ക് 'BLOCKlast four digits of the card' എന്ന മാതൃകയില്‍ എസ്‌എംഎസ് അയച്ച്‌ കാര്‍ഡ് ബ്ലോക്ക് ചെയ്യുന്ന രീതിയാണ് ഒന്ന്. ഇതിന് പുറമേ ടോള്‍ ഫ്രീ നമ്ബറിലേക്ക് വിളിച്ച്‌ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 1800 1234 അല്ലെങ്കില്‍ 1800 2100 എന്നി നമ്ബറുകളില്‍ ഒന്നിലേക്ക് വിളിച്ച്‌ കാര്‍ഡ് എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ കൊണ്ടുവന്നത്.

ഇതിനെല്ലാം പുറമേ എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴിയോ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. എസ്ബിഐ കാര്‍ഡ്. കോമ്മില്‍ ലോഗിന്‍ ചെയ്താണ് കാര്‍ഡ് ബ്ലോക്ക് ചെയ്യേണ്ടത്. പുതിയ കാര്‍ഡ് അനുവദിക്കുന്നതിന് നൂറ് രൂപയും നികുതിയുമാണ് ഫീസായി ഈടാക്കുക. ഏഴു ദിവസത്തിനകം പുതിയ കാര്‍ഡ് ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !