സ്മാര്‍ട്ട്ഫോണ്‍ ഓവര്‍ ഹീറ്റാകുന്നുണ്ടോ? എങ്കില്‍ ഇവയൊന്ന് പരീക്ഷിച്ചു നോക്കു

0
സ്മാര്‍ട്ട്ഫോണ്‍ ഓവര്‍ ഹീറ്റാകുന്നുണ്ടോ? എങ്കില്‍ ഇവയൊന്ന് പരീക്ഷിച്ചു നോക്കു | Is your smartphone overheating? Then give it a try

കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കമ്ബ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും സാധ്യമാകാത്ത പല സാങ്കേതികവിദ്യയോടും കൂടിയാണ് ഇന്ന് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുന്നത്.

കൂടുതല്‍ ഉപയോഗം, മെച്ചപ്പെട്ട പ്രകടനം, അന്തരീക്ഷത്തിലെ ഉഷ്മാവ് എന്നിവ ചില സ്മാര്‍ട്ട്ഫോണുകള്‍ അമിതമായി ചൂടാകുന്നതിന് കാരണമാകുന്നു. ഇത് ഫോണിന്റെ ഉള്ളിലുള്ള ചെറിയ ഇലക്‌ട്രോണിക് ഉപകരണങ്ങളെ ബാധിക്കാനിടയുണ്ട്. പിന്നീട് ബാറ്ററി, ഫോണിന്റെ ആകെ പ്രകടനം എന്നിവ താഴ്ന്നേക്കും. സ്മാര്‍ട്ടഫോണ്‍ അമിതമായി ചൂടാകുന്നതില്‍ നിന്ന് സംരക്ഷക്ഷിക്കാന്‍ ചില വഴികള്‍ പരിശോധിക്കാം.

വേനല്‍ക്കാലത്ത് കാറില്‍ ഫോണ്‍ ഉപേക്ഷിച്ച്‌ പോകരുത്. കാരണം കാറിനുള്ളില്‍ ചൂട് നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്. തണലുള്ള പ്രദേശത്ത് പാര്‍ക്കു ചെയ്താല്‍ പോലും രണ്ട് മണിക്കൂറിനുള്ളില്‍ കാറില്‍ ചൂട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട്ഫോണിനെ ഒരു കുഞ്ഞിനെപോലെ പരിപാലിക്കണമെന്ന് ചുരുക്കും. എസിയില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും ഫോണ്‍ കാറിനുള്ളില്‍ വയ്ക്കരുത്.

ഫോണ്‍ സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം വെച്ചാല്‍ അത് അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ട്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ചാര്‍ജിങ്ങില്‍ നിന്നുള്ള ചൂടും സൂര്യപ്രകാശവും ഒരുമിച്ച്‌ വരുമ്ബോള്‍ ഫോണിന് കാര്യമായ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നിലധികം കാര്യങ്ങള്‍ ഓരേ സമയം ചെയ്യാന്‍ കഴിയും. ഏതോക്കെ ആപ്ലിക്കേഷന്‍ ഓരേ സമയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ നമുക്ക് കഴിയും. ഇതില്‍ പലതും ബാറ്ററിയുടെ അമിത ഉപയോഗം ആവശ്യമായവയാണ്. ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ബാറ്ററി ഒരുപാട് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുക. ശേഷം അത്തരം ആപ്ലിക്കേഷനും ബാക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത് ഓഫു ചെയ്യുക. ഇതിലൂടെ ഓവര്‍ ഹീറ്റിങ് തടയാനും കഴിയും.

ഫോണിന്റെ കവറുകള്‍ പലതരത്തിലുള്ളതുണ്ട്. സ്മാര്‍ട്ട്ഫോണുകളുടെ ഹീറ്റിങ്ങിന് അനുശ്രിതമായിരിക്കില്ല അവ നിര്‍മ്മിച്ചിട്ടുണ്ടാകുക. ചില കവറുകള്‍ക്ക് അമിതമായി ചൂടാകുന്നത് തണുപ്പിക്കാനുള്ള ശേഷിയുണ്ടായിരിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ കവര്‍ കുറച്ചു നേരത്തേക്കെങ്കിലും ഒഴിവാക്കുക. ഫോണിന്റെ ചൂട് കുറയാന്‍ ഇത് സഹായിക്കു.

ഗെയിമിങ്ങിനും മറ്റും അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഒരു ചെറിയ കൂണിങ് ഫാന്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത്തരം കൂളിങ് ഫാനുകള്‍ പലതരത്തില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. ചിലത് ഫോണിന്റെ പുറകില്‍ തന്നെ ഘടിപ്പിക്കാവുന്നവയാണ്.
Content Highlights:  Is your smartphone overheating? Then give it a try
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !