![]() |
പ്രതീകാത്മക ചിത്രം |
പാലക്കാട്: ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. പുരുഷൻമാരെ പിൻസീറ്റിൽ ഇരുത്തി യാത്ര പാടില്ല. സ്ത്രീകളെയും കുട്ടികളെയും പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാമെന്നും അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ പറയുന്നു.
ഈ മാസം 20വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.
അതേസമയം ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
Content Highlights: Restriction on two-wheeler travel in Palakkad district
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !