"തെളിനീരൊഴുകും നവ കേരളം" എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ജലാശയങ്ങളലിലെയും, തോടുകളുടെയും ശുചീകരണ പ്രവർത്തനങ്ങളുടെ വളാഞ്ചേരി മുനിസിപ്പൽ തല ഉദ്ഘടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.
നഗരസഭയിലെ മുഴുവൻ ജലാശയങ്ങളും, തോടുകളും മഴകാലത്തിനു മുമ്പ് ശുചീകരണ പ്രവർത്തനങ്ങൽ നടത്തുകയും നഗരസഭയിലെ ജലാശയങ്ങളെയും തോടു കളെയും സംരക്ഷി ക്കുകയും, ആരോഗ്യവും, പാരിസ്ഥിതിക വുമായ പ്രശ്നങ്ങളെ തടയുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രഥമ ലക്ഷ്യം. പദ്ധതിയുടെ പ്രചാരണ ഉദ്ഘാടനം കാവും പുറത്ത് വെച്ച് നടന്നു. വരും ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും കൗൺസിലർമ്മാരുടെ നേതൃത്തത്തിൽ പദ്ധതി നടപ്പിലാക്കുകയും ചെയ്യും.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വലാസി, മാരാത്ത് ഇബ്രാഹിം, റൂബി ഘാ ലിദ്കൗണ്സിലർ മ്മാരായ ആബിദ മൻസൂർ, ശിഹാബ് പാറക്കൽ, ഫൈസൽ തങ്ങൾ, പാറക്കൽ ശംസുദ്ധീൻ, സാധനന്ദൻ,വീരാൻ കുട്ടി, ശൈലജ, ഉണ്ണികൃഷ്ണൻ കെ.വി, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്റഫ് ടി. പി, വിവിധ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !