കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിച്ച പ്രമുഖ ഫുട്‌ബോള്‍ താരം അനസ് എടത്തോടികക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍.
അനസ് എടത്തൊടിക കേരളത്തിന്റെ അഭിമാന താരമാണെന്നും അദ്ദേഹത്തിന് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനമാണെന്നും നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ അധികം വൈകാതെ തന്നെ ജോലി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടി.വി. ഇബ്രാഹിം എം.എല്‍.എ ഇതുസംബന്ധിച്ച് നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ പ്രതികരണം.
അനസ് എടത്തൊടിക 2016 മുതല്‍ 2020 വരെ ഇന്ത്യന്‍ ടീമിന് വേണ്ടി ഏഷ്യ കപ്പിലും, ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലും, 2010 ല്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്. ഐ ലീഗ്, ഐ.എസ്.എല്‍ തുടങ്ങിയ ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് 14 വര്‍ഷമായി സജീവ സാന്നിധ്യവുമാണ് കൊണ്ടോട്ടി സ്വദേശിയായ അനസ്.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !