തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പുതിയ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തം. സര്‍ക്കാര്‍ നടപടിക്ക് എതിരെ പണിമുടക്കിലേക്കെന്ന് പ്രതിപക്ഷ സംഘടനകള്‍.
ഡോര്‍ പഞ്ചിംഗ് വ്യക്തി സ്വതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷന്‍.
ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസവും പഞ്ച് ചെയ്ത് മുങ്ങുന്ന ഉദ്യോഗസ്ഥരെ പൂട്ടാനുമാണ് സര്‍ക്കാര്‍ പുതിയ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവരുന്നത്. എന്നാല്‍ ന്ിലവിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന് പുറമെ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരത്തിന് എതിരെയാണ് ഭരണ പ്രതിപക്ഷ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയത്. ജീവനക്കാരുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറിയുള്ള സര്‍ക്കാര്‍ തീരുമാനം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പണിമുടക്ക് ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നുമാണ് പ്രതിപക്ഷ സംഘടനകളായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നിലപാട്.
പുതിയ ഡോര്‍ പഞ്ചിംഗ് സിസ്റ്റത്തിന് എതിരെ കടുത്ത അതൃപ്തിയാണ് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്‌ളോയിസ് അസോസിയേഷനുമുള്ളത്. ജീവനക്കാരെ ബന്ധിയാക്കിയുള്ള ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം പ്രായോഗികമല്ലെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Protest against the new access control system in the Secretariat
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !