റെയിൽവേയിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ

0
റെയിൽവേയിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ | Junior Technical Assistant Vacancies in Railways

ആർആർസി നോർത്ത് സെൻട്രൽ റെയിൽവേ (north central railway) പ്രയാഗ്‍രാജ്, കൺസ്ട്രക്ഷൻ ഓർഗനൈസേഷനിലെ സിവിൽ എൻജിനീയർ ഡിപ്പാർട്ട്‌മെന്റുകളിൽ കരാർ അടിസ്ഥാനത്തിൽ 20 ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (ജെടിഎ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 18 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrcpryj.org വഴി അപേക്ഷിക്കാം. പോസ്റ്റ്: ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ജെടിഎ) (ജോലികൾ), ഒഴിവുകളുടെഎണ്ണം: 20, പേ സ്കെയിൽ: 25000 മുതൽ 30000/- വരെ (പ്രതിമാസം).

ജനറൽ: 8, ഒബിസി: 5, എസ്‌സി: 3, എസ്ടി: 2, EWS: 2, ആകെ: 20 ഉദ്യോ​ഗാർത്ഥിക്ക് സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിംഗിൽ ബിഎസ്‌സി അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അടിസ്ഥാന സിവിൽ സ്ട്രീമുകളുടെ ഏതെങ്കിലും ഉപ സ്ട്രീമിന്റെ സംയോജനം ഉണ്ടായിരിക്കണം.

അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നുള്ള എഞ്ചിനീയറിംഗ് യോ​ഗ്യതയായിരിക്കണം. 18 മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി. ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, IMPS, ക്യാഷ് കാർഡുകൾ / മൊബൈൽ വാലറ്റുകൾ എന്നിവ വഴി അപേക്ഷാ ഫീസ് അടയ്ക്കുക.

ജനറൽ/ഒബിസി വിഭാ​ഗത്തിന് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്/വനിത ഉദ്യോഗാർത്ഥികൾക്ക്: ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rrcpryj.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഏപ്രിൽ 8 മുതൽ ഓൺലെൻ അപേക്ഷ നടപടികൾ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 18, 2022. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ഏപ്രിൽ 18 ആണ്.

വിദ്യാഭ്യാസ യോഗ്യതയിലെ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്‌തതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്, ഒറിജിനൽ ഡോക്യുമെന്റുകളുടെ സ്‌ക്രീനിംഗിനും വെരിഫിക്കേഷനും ഹാജരാകണം.
Content Highlights: Junior Technical Assistant Vacancies in Railways
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !