തൃശൂർ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപത പറഞ്ഞു. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നുവെന്നും നേതൃത്വമില്ലായ്‌മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണെന്നും അവർ തുറന്നടിച്ചു.
കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെയും അതിരൂപത ശക്‌തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയുടേത് ഇരട്ടത്താപ്പാണ്, ഇത് ജനം അംഗീകരിക്കില്ല. പേരില്‍ ഗാന്ധി ഉണ്ടായത് കൊണ്ട് വിജയം കാണാനാവില്ലെന്നും തൃശൂര്‍ അതിരൂപത പറഞ്ഞു. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭയിലാണ് വിമര്‍ശനം ഉണ്ടായത്.
Content Highlights: Congress leaders help BJP in clashes; Archdiocese of Thrissur
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !