കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനു മകന്റെ ക്രൂരമര്‍ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84 കാരിയായ ഓമനയെയാണ് മകന് മദ്യലഹരിയിൽ മകൻ ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു.
വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടൻ അമ്മയെ മർദിച്ചു. മർദനത്തിനിടയ്ക്കു അമ്മ വിവസ്ത്രയായി മാറിയിട്ടും ഇയാൾ പിന്മാറിയില്ല. ഇവരുടെ കൈപിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തു.
അയൽപക്കത്തെ ഒരു കുട്ടിയാണ് മർദനം മൊബൈൽ ഫോണിൽ പകർത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, മകനെതിരെ മൊഴി നൽകാൻ ഓമന തയാറായില്ല.
മകൻ മർദിച്ചില്ലെന്നാണ് അമ്മ പറയുന്നത്. അതേസമയം, അമ്മയെ ഡോക്ടർക്കു മുന്നിൽ ഹാജരാക്കി മെഡിക്കൽ റിപ്പോർട്ട് വാങ്ങിയ ശേഷം മകനെതിരേ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.
Content Highlights: Mother says she did not complain about her son's cruel treatment of her elderly mother in Kollam
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !