കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി സമ്മേളനത്തിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഉജ്ജ്വല സ്വീകരണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കെ.വി തോമസിനെ സ്വീകരിച്ചു. വിമാനത്താവളത്തിലെത്തി. എം.വി ജയരാജന്‍ ചുവന്ന ഷാള്‍ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു.
തനിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ പറയുമെന്ന് കെ.വി തോമസ് വ്യക്തമാക്കി. ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാള്‍ ആണെന്ന് നിറത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വീട്ടില്‍ താമര നട്ടപ്പോള്‍ ബി.ജെ.പിയിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണം. സുഹൃത്ത് എന്ന നിലയിലാണ് ജയരാജന്‍ ഷാള്‍ അണിയിച്ചതെന്ന് ചുവന്ന ഷാള്‍ സ്ഥിരമാക്കുമോയെന്ന ചോദ്യത്തോട് തോമസ് മറുപടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !