മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി റമദാൻ ഒന്ന് മുതല്‍ തുടക്കം കുറിച്ച "എന്റെ പാർട്ടിക്ക് എന്റെ ഹദിയ" ക്യാമ്പയ്നിൽ ദുബൈ കെ. എം സി. സി തിരൂർ മണ്ഡലം കമ്മിറ്റിയും പങ്ക് ചേർന്നു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത്/മുൻസിപ്പൽ കമ്മിറ്റികളും ക്യാമ്പയിന്റെ ഭാഗമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് ഇബ്രാഹിം കുട്ടി പറവന്നൂരിന്റെ അധ്യക്ഷതയിൽ ദേര സീലോഡ് റസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങ് ദുബൈ കെ. എം. സി. സി മലപ്പുറം ജില്ലാ ട്രഷറർ സിദ്ധീഖ് കാലൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ബദറുദ്ധീൻ തിരൂർ, നാസർ കുറുബത്തൂർ, മണ്ഡലം ഭാരവാഹികളായ നൗഷാദ് പറവണ്ണ, അഫ്സൽ തിരൂർ, അയ്യൂബ് വെട്ടം, ഷിഹാബ് മുട്ടിക്കാടൻ, സഫ്വവാൻ വെട്ടം, ഹൈദർ തിരുനാവായ, എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുബൈർ കുറ്റൂർ സോഗതവും ട്രഷറർ ഇഖ്ബാൽ പല്ലാർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !