സംസ്ഥാനത്തെ തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം.
12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ പേര് ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും സാധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
ഇതുസംബന്ധിച്ച അപേക്ഷകളും ഈ ദിവസങ്ങളില്‍ സമര്‍പ്പിക്കാം. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും അന്തിമ വോട്ടര്‍പട്ടിക ലഭ്യമാണ്. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും.
Content Highlights: Local body by-election; Another chance to add a name to the voters list
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !