ഡല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ വിഷ്ണു സ്തംഭം ആണെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്‌പി നേതാവ് വിനോദ് ബന്‍സാല്‍ ആണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.
27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് കുത്തബ് മിനാര്‍ പണിത് ഉയര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു.
ഹൈന്ദവ സമൂഹത്തെ കളിയാക്കാന്‍ വേണ്ടി മാത്രം നിര്‍മിച്ചതാണ് ഇതെന്നും ബന്‍സാല്‍ കുറ്റപ്പെടുത്തുന്നു. കുത്തബ് മിനാര്‍ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നും ആരാധന നടത്താന്‍ അനുവദിക്കണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇത്തരമൊരു വാദവും ഉയര്‍ത്തുന്നത്.
'കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ 'വിഷ്ണു സ്തംഭം' ആയിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തതിന് ശേഷം ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് കുത്തബ് മിനാര്‍ നിര്‍മ്മിച്ചത്. ഹൈന്ദവ സമൂഹത്തെ കളിയാക്കാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ചതാണ് ഈ സ്തൂപം,' ബന്‍സാല്‍ പറഞ്ഞു.അത് അങ്ങനെയാണെന്നതിന്റെ തെളിവുകള്‍ കുത്തബ് മിനാര്‍ കാമ്ബസിലുടനീളം ചിതറിക്കിടക്കുന്നു. 'ഇത് ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ സമുച്ചയമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തകര്‍ന്ന വിഗ്രഹങ്ങളും ലിഖിതങ്ങളും കാണുന്നത് ഭയപ്പെടുത്തുന്നതാണ്,' അദ്ദേഹം ദി ഹിന്ദുവിനോട് പറഞ്ഞു.
Content Highlights: Vishwa Hindu Parishad says Qutub Minar is a pillar of Vishnu
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !