മലപ്പുറം: "വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ" എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റമളാൻ കാമ്പയിന്റെ ഭാഗമായി ഈസ്റ്റ് ജില്ലാ കമ്മിറ്റി വ്യാപാരി സംഗമം സംഘടിപ്പിച്ചു.
മഞ്ചേരി സാന്ത്വന സദനത്തിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. യൂസുഫ് സഅ്ദി പൂങ്ങോട് അധ്യക്ഷത വഹിച്ചു. സുന്നി വോയ്സ് എഡിറ്റർ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ക്ലാസെടുത്തു. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി വി.പി.എം ഇസ്ഹാഖ്, പി.പി. മുജീബ് റഹ്മാൻ വടക്കേമണ്ണ സംസാരിച്ചു.
Content Highlights: SYS Merchant Meeting was organized
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !