തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്കായി പുതിയ പഞ്ചിംഗ് സംവിധാനം ഒരുങ്ങുന്നു. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായാണ് ആധുനിക സംവിധാനം.
നിശ്ചിത സമയത്തിനപ്പുറം സീറ്റില്‍ നിന്ന് മാറിയാല്‍ അവധിയായി കണക്കാക്കും വിധമാണ് പുതിയ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം.
സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്ത ശേഷം സ്ഥലം കാലിയാക്കുന്ന ജീവനക്കാരെ പിടികൂടുന്നതിനായാണ് പുതിയ പഞ്ചിംഗ് സംവിധാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. സെന്‍സര്‍ ഘടിപ്പിച്ച വാതിലിലൂടെയാകും ജീവനക്കാര്‍ക്ക് വിവിധ വകുപ്പുകളിലെ ഓഫീസുകളിലേക്ക് പ്രവേശനം. ഇതേ സമയം തന്നെ അറ്റെന്‍ഡെസും രേഖപ്പെടുത്തും. ഓരോ തവണ പുറത്ത് പോകുമ്ബോഴും തിരിച്ചു വരാനെടുക്കുന്ന സമയം അടക്കം സിസ്റ്റത്തില്‍ കൃത്യമായി രേഖപ്പെടുത്തും. എന്നാല്‍ നിശ്ചിത സമയത്തിനപ്പുറം ഓഫിസിന് പുറത്ത് കറങ്ങി നടന്നാല്‍ അവധിയായി കണക്കാക്കും.
Content Highlights: Secretariat has set up a new punching system to find employees who are punched and drowned
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !