പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. മണ്ണുക്കാട് കോരയാറില്‍ നിന്ന് നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിയത്. ആയുധങ്ങള്‍ ഫോറന്‍സിക് സംഘം പരിശോധിക്കും. കൂടുതല്‍ ആയുധങ്ങള്‍ക്കായി കോരയാറില്‍ തെരച്ചില്‍ തുടരുകയാണ്.
അതേസമയം, സുബൈറിന്റെ കൊലപാതകം ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് അറസ്റ്റിലായവരുടെ മൊഴി പുറത്ത് വന്നു. സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന് മുന്‍പ് അക്രമികള്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ച ജില്ലാ ആസുപത്രിയില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
Content Highlights: Zubair assassination; Weapons used for murder were recovered
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !