![]() |
പ്രതീകാത്മക ചിത്രം |
കോട്ടയം: എരുമേലി മുട്ടപ്പള്ളിയില്‍ അഞ്ചു വയസുകാരന് കിണറ്റില്‍വീണ് മരിച്ചു. കരിമ്പിന്‍ന്തോട്ടില്‍ ഷിജോ, സുമോള്‍ ദമ്പതികളുടെ മകന് ധ്യാന്‍ ആണ് മരിച്ചത്.
മുറ്റത്ത് കളിക്കുന്നതിനിടയില്‍ വീടിന് സമീപത്തെ കിണറ്റില്‍ കുട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് കയറ്റി മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ധ്യാനിന്റെ തലയില്‍ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുട്ടി ഇരുപത് മിനിറ്റോളം കിണറ്റില്‍ കിടന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !