മേലാമുറിയിൽ ധനകാര്യ സ്ഥാപനം നടത്തുകയാണ് ശ്രീനിവാസൻ. ധനകാര്യസ്ഥാപനത്തിലിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം അദ്ദേഹം വെട്ടിപ്പരിക്കേല്‍പിച്ചത്. വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് എലപ്പുള്ളിയിൽ ഇന്നലെ എസ് ഡി പി ഐയുടെ പ്രാദേശിക നേതാവ് സുബൈർ വെട്ടേറ്റു മരിച്ചിരുന്നു. ആർഎസ്എസാണ് ഇതിന് പിന്നിലെന്ന് പോപ്പുലർഫ്രണ്ട് ആരോപിക്കുന്നതിനിടെയാണ് ഇന്ന് ആക്രമണമുണ്ടായിരിക്കുന്നത്.
ഇന്നലത്തെ കൊലയ്ക്ക് തിരിച്ചടിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്താകെ ഡിജിപി ജാഗ്രതാ നിർദേശം നൽകിയിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. ഇതിനിടെയാണ് 24 മണിക്കൂർ തികയും മുൻപേ രണ്ടാമതൊരു അരുംകൊല കൂടി സംഭവിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസത്തെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസൻ. അതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണോ ആക്രമണത്തിന് പുറകിലെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Palakkad RSS The leader was hacked from the shop
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !