ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള സംഘം അഹമ്മദാബാദിലേക്ക്. ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ഗുജറാത്തിലെത്തുക. ഗുജറാത്ത് സര്‍ക്കാര്‍ വളരെ വിജയകരമായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കുകയാണ് പ്രധാന ഉദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് സന്ദര്‍ശനം.
വന്‍കിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്‌ബോര്‍ഡ് സിസ്റ്റത്തിന്റെ നടപടിക്രമങ്ങള്‍ പഠിച്ച് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കും. പിന്നീട് ഇത് പരിശോധിച്ച ശേഷം സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ തീരുമാനമെടുക്കും. 2019ല്‍ വിജയ് രൂപാണി സര്‍ക്കാര്‍ നടപ്പിക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സജ്ജീകരിച്ച വലിയ സ്‌ക്രീനില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ കാണാന്‍ സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഡാഷ് ബോര്‍ഡിനെ കുറിച്ചുള്ള നിര്‍ദ്ദേശം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് കേരളം ഇത് പഠിച്ച് നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചന ആരംഭിച്ചത്.
Content Highlights: Team from Kerala to Ahmedabad to study Gujarat model development
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !