തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനയും നടക്കും.
ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളിയെ ക്രൈസ്തവര്‍ ക്രമീകരിച്ചിട്ടുള്ളത്. കുരിശുമരണത്തിന്റെ സ്മരണകളിലൂടെയാണ് ഇന്ന് വിശ്വാസികള്‍ കടന്നുപോവുക.
പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.
പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതല്‍ യേശുവിന്റെ മൃതദേഹം കല്ലറയില്‍ അടക്കുംവരെയുള്ള സംഭവങ്ങളാണ് ദുഖവെള്ളി ആചരണത്തിന്റെ അടിസ്ഥാനം. പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും ദേവാലയങ്ങളില്‍ നടക്കുകയാണ്.
പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴിയാണ് പ്രധാന കര്‍മം. നഗരികാണിക്കല്‍, തിരുസ്വരൂപം ചുംബിക്കല്‍ എന്നീ ചടങ്ങുകളുമുണ്ട്.
മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശുക്രിസ്തു കുരിശില്‍ മരിച്ചുവെന്നും മൂന്നാം നാള്‍ ഉയര്‍ത്തെഴുനേറ്റുവെന്നുമാണ് വിശ്വാസം. അന്ത്യഅത്താഴത്തിന് ശേഷം യേശുവിനെ ശിഷ്യരില്‍ ഒരാളായ യൂദാസ് ഒറ്റിക്കൊടുക്കുന്നു.
പിന്നീട് അരമനയിലെ വിചാരണയും മുള്‍കിരീടവും ചാട്ടവാറടിയും യേശു ഏറ്റുവാങ്ങുന്നു. ഗാഗുല്‍ത്താ മലയലിലേക്ക് കുരിശും വഹിച്ചുള്ള യാത്രക്ക് പിന്നാലെ കുരിശില്‍ തറയ്ക്കപ്പെട്ടുള്ള മരണം. ഈ പീഡാനുഭവങ്ങളാണ് ദുഖവെള്ളിയിലൂടെ അര്‍ഥമാക്കുന്നത്.
Content Highlights: Today is Good Friday, refreshing the memory of the ordeal
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !