ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് പ്രതീക്ഷയുടെ പുതുവെളിച്ചം ആഘോഷമാക്കി മലയാളികൾ. കൊവിഡ് ആശങ്കകൾക്ക് ഇളവ് വന്നതിന് ശേഷമുളള ആദ്യവിഷു കേങ്കേമമാക്കുകയാണ് മലയാളി.
തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച് മുണ്ടും പൊന്നും കണിവെളളരിയും കണിക്കൊന്നയും അടയ്ക്കയും നാളികേരപാതിയും ശ്രീകൃഷ്ണ വിഗ്രഹവും ഒക്കെ വിരുക്കി മലയാളി കുടുംബങ്ങൾ കണികാണാനുളള കാത്തിരിപ്പിലായിരുന്നു…
രാത്രി ഉറങ്ങും മുൻപേ കണികാണനുളളതെല്ലാം വീട്ടിലെ മുതിർന്നയാൾ ഒരുക്കി വെക്കും… കണികണ്ടാൽ പിന്നെ പ്രധാനം കൈനീട്ടത്തിനാണ്. വർഷം മുഴുവൻ സമ്പൽസമൃതിയും ഐശ്വര്യവും ആഗ്രഹിച്ചാണ് കൈനീട്ടം നൽകുന്നത്.
വിഷുസദ്യയിലെ വിഭവങ്ങളും ഈ ദിവസം തിൻമേശ നിറക്കും. സദ്യകഴിഞ്ഞാൽ പിന്നെ കുട്ടികളുടെ നേരമാണ്. നിറപ്പകിട്ടാർന്ന വിഷുപഠക്കങ്ങൾ ആഘോഷത്തെ സജീവമാക്കും.
Content Highlights: Today is Vishu; Malayalees celebrate the new light of hope
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !