ഡല്‍ഹി: ഒരേ സമയം രണ്ട് ബിരുദ പഠനത്തിന് യുജിസിയുടെ അനുമതി.അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കും.
വിശദമായ മാര്‍ഗനിര്‍ദേശം യുജിസി വെബ്‌സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിക്കും.
നിലവില്‍ ബിരുദത്തിനൊപ്പം ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ മാത്രം ചെയ്യാനാണ് യുജിസി അനുമതിയുള്ളത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് ഒരേ സമയം രണ്ടു ബിരുദകോഴ്സുകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഒരു സര്‍വകലാശാലയുടെ ബിരുദം കോളേജില്‍ പഠിക്കുമ്ബോള്‍ തന്നെ മറ്റൊരു സര്‍വകലാശാലയുടെ ബിരുദം ഓണ്‍ലൈന്‍ ആയി ചേരാം. വേണമെങ്കില്‍ രണ്ട് ഓണ്‍ലൈന്‍ കോഴ്സുകള്‍ ഒരേ സമയം ചെയ്യാനും കഴിയും. ഒരേ സമയം രണ്ട് കോഴ്‌സ് ചെയ്യുമ്ബോള്‍ ഹാജര്‍ നിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതാത് സര്‍വകലാശാലയുടെ നയമനുസരിച്ചായിരിക്കും.വിദ്യാര്‍ഥികള്‍ വിവിധ കഴിവുകള്‍ ആര്‍ജിക്കുന്നതിനാണ്‌ഒരേ സമയം രണ്ട് ബിരുദം ചെയ്യാനുള്ള അവസരമൊരുക്കുന്നതെന്നു യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു
പുതുതായി ബിരുദത്തിന് ചേരുന്നവര്‍ക്കും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും രണ്ട് ബിരുദം ചെയ്യാന്‍ സാധിക്കും. രണ്ടാംവര്‍ഷവും മൂന്നാം വര്‍ഷവും ബിരുദം പഠിക്കുന്നവര്‍ക്ക് ഒന്നാം വര്‍ഷ കോഴ്‌സിന് ചേരാം.കൂടുതല്‍ സര്‍വകലാശാലകള്‍ രണ്ട് ബിരുദം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കുമെന്നാണ് യുജിസിയുടെ പ്രതീക്ഷ. ഒരേ സമയം രണ്ട് ബിരുദാന്തര കോഴ്സുകള്‍ ചെയ്യാനും അവസരമുണ്ടാകും.
Content Highlights: UGC approval for two degrees simultaneously; New reform from next academic year
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !