നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.
തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണ സംഘത്തോട് അപേക്ഷിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ ഇന്നത്തേക്കു മാറ്റിയത്. പൊലീസ് ക്ലബ്ബില്‍ എത്താനായിരുന്നു കാവ്യയോട് അന്വേഷണ സംഘം നിര്‍ദേശിച്ചത്. എന്നാല്‍, വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. തുടര്‍ന്ന് അന്വേഷണ സംഘം യോഗം ചേര്‍ന്ന് നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് അനൂപിന്റെയും സുരാജിന്റെയും വീടിനു മുന്നില്‍ പതിപ്പിച്ചു. പലതവണ വിളിച്ചിട്ടും ഇരുവരും ഫോണ്‍ എടുക്കാത്തിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി.
Content Highlights: Kavya Madhavan will be questioned today at Dileep's house in Aluva
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !