ഒക്ടോബറില്‍ വിവിധ സംസ്ഥാനങ്ങളില്‍ 12 ദിവസം ബാങ്കുകള്‍ക്ക് അവധി

0
ഒക്‌ടോബര്‍ മാസത്തില്‍ നിരവധി അവധി ദിനങ്ങളാണുള്ളത്. ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ തീര്‍ച്ചയായും ബാങ്ക് അവധികള്‍ കുറിച്ച്‌ അറിഞ്ഞിരിക്കണം.

കാരണം, ഏതെങ്കിലും നിര്‍ണായക ബാങ്ക് ഇടപാടുകള്‍ നടത്താൻ തെരഞ്ഞെടുത്ത ദിനം ബാങ്ക് അവധിയാണെങ്കില്‍ ബുദ്ധിമുട്ടും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം, എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയും നാലാം ശനിയും രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും. ബാക്കിയുള്ള അവധികള്‍ പ്രാദേശികമായിരിക്കും. ഓരോരോ സംസ്ഥാനത്തെ അനുസരിച്ചായിരിക്കും അവധികള്‍ വരുന്നത്. ആര്‍ബിഐയുടെ ലിസ്റ്റ് അമുസരിച്ച്‌ ഒക്ടോബറില്‍ 12 ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബറിലെ ബാങ്ക് അവധികള്‍

ഒക്ടോബര്‍ 2 - തിങ്കള്‍ - ഗാന്ധി ജയന്തി- ദേശീയ അവധി

ഒക്ടോബര്‍ 12 - ഞായര്‍ - നരക ചതുര്‍ദശി

ഒക്ടോബര്‍ 14 - ശനി - മഹാലയ- കൊല്‍ക്കത്തയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നു.

ഒക്ടോബര്‍ 15 ഞായര്‍ - മഹാരാജ അഗ്രസെൻ ജയന്തി- പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബര്‍ 18 ബുധൻ - കതി ബിഹു- അസമില്‍ ബാങ്കുകള്‍ അടച്ചിരിക്കുന്നു.

ഒക്ടോബര്‍ 19 - വ്യാഴം - സംവത്സരി ഫെസ്റ്റിവല്‍- ഗുജറാത്ത്

ഒക്ടോബര്‍ 21 ശനി -ദുര്‍ഗാ പൂജ, മഹാ സപ്തമി- ത്രിപുര, അസം, മണിപ്പൂര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിരിക്കുന്നു.

ഒക്ടോബര്‍ 22 - ഞായര്‍ - മഹാ അഷ്ടമി

ഒക്‌ടോബര്‍ 23 - തിങ്കള്‍ - ദസറ മഹാനവമി/ആയുധ പൂജ/ദുര്‍ഗാപൂജ/വിജയ ദശമി- ത്രിപുര, കര്‍ണാടക, ഒറീസ, തനില്‍നാട്, ആസാം, ആന്ധ്രാപ്രദേശ്, കാണ്‍പൂര്‍, കേരളം, ജാര്‍കാഹണ്ട്, ബിഹാര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നു.

ഒക്ടോബര്‍ 24 - ചൊവ്വ - ദസറ/വിജയ ദശമി/ദുര്‍ഗാ പൂജ- ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നു.

ഒക്ടോബര്‍ 28 - ശനി - ലക്ഷ്മി പൂജ- ബംഗാളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നു.

ഒക്ടോബര്‍ 31 - ചൊവ്വ - സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം- ഗുജറാത്തില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നു.

Content Highlights: Bank holidays for 12 days in various states in October

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !