വളാഞ്ചേരി:എടയൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട പുന്നാം ചോലയിലെ മാവണ്ടിയൂർ പീടിയേക്കൽ ഇബ്രാഹിമിൻ്റെ പപ്പായകൃഷിക്ക് നൂറുമേനി വിളവ്.എടയൂർ കൃഷിഭവനിൽ നിന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പദ്ധതിയായ ഒരു കോടി ഫലവൃക്ഷതൈ വിതരണം 2022-23 പ്രകാരം നൽകിയ ഇന്തോനേഷ്യൻ എഫ് വൺ ഹൈബ്രിഡ് എന്ന പാപ്പായ വെറൈറ്റി ആണ് അദ്ദേഹം കൃഷി ചെയ്തത്.കൂടാതെ തൃശ്ശൂർ മണ്ണുത്തിയിൽ നിന്നും കൊണ്ടുവന്ന വിവിധ ഇനം തൈകളും പരീക്ഷിച്ചു. നൂറോളം പപ്പായ തൈകളാണ് ആദ്യഘട്ടത്തിൽ പരീക്ഷിച്ചത്.രണ്ടു മീറ്റർ ഇടവിട്ട് രണ്ട് ഘന അടിയിൽ കുഴിയെടുത്താണ് തൈ നട്ടത്. ജൈവ വളമായി ചാണകം, എല്ലുപൊടി എന്നിവയും നൽകിയതോടെ കൃഷിക്ക് നൂറുമേനി വിളവായി.
ചെറുപ്പം മുതലേ കൃഷിയോട് താൽപര്യമുള്ള ഇബ്രാഹീം വിവിധ ഇന പച്ചക്കറികളും ഫലവൃക്ഷങ്ങളും കൃഷിചെയ്യുന്നുണ്ട്. എടയൂർ കൃഷി ഓഫീസർ കെ.ജുമൈല കൃഷിക്ക് വേണ്ട എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും നൽകി.ആറ് മാസം കൊണ്ട് തന്നെ വിളവെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇബ്രാഹീം.പപ്പായ കൃഷിയുടെ വിളവെടുപ്പ് ഉത്സവം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവഹിച്ചു,
ഏഴാം വാർഡ് മെമ്പറും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ലുബി റഷീദ്, കൃഷി ഓഫീസർ കെ.ജുമൈല, കൃഷി അസിസ്റ്റന്റ് പ്രഭു കുമാർ,എം.പി.അഷ്റഫലി എന്നിവർ സംസാരിച്ചു.
Content Highlights: of Ibrahim of Edayur 100% yield in papaya cultivation
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !