സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 'കെ.എല്‍.-90'ല്‍ തുടങ്ങുന്ന രജിസ്‌ട്രേഷന്‍ സീരീസ് വരുന്നു

0
കേരളം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 'കെ.എല്‍.-90'ല്‍ തുടങ്ങുന്ന രജിസ്‌ട്രേഷന്‍ സീരീസ് വരുന്നു. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങളെല്ലാം ഇതിലേക്ക് മാറും.

നിലവില്‍ അതതു ജില്ലകളിലെ ആര്‍ടി ഓഫിസുകളില്‍ റജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ വാഹനങ്ങളും ഈ ഓഫിസില്‍ റീ റജിസ്റ്റര്‍ ചെയ്യേണ്ടി വരും. സര്‍ക്കാര്‍ വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനും, വാഹനങ്ങളുടെ കണക്കെടുക്കാനുമാണ് പുതിയ സംവിധാനം.

പഴയ വാഹനങ്ങള്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യുമ്ബോഴും ഈ നമ്ബര്‍ നല്‍കും. കെഎല്‍ 90 എ സംസ്ഥാന സര്‍ക്കാര്‍, കെഎല്‍ 90 ബി കേന്ദ്രസര്‍ക്കാര്‍, കെഎല്‍ 90 സി തദ്ദേശ സ്ഥാപനങ്ങള്‍, കെഎല്‍ 90 ഡി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുക.

കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന (കെ.എല്‍ 15- ആര്‍.ടി.ഒ. എന്‍.എസ്) ദേശസാത്കൃതവിഭാഗം ഓഫീസിലേക്കാണ് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, തദ്ദേശ, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ മാറ്റുന്നത്.

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വാഹനങ്ങള്‍ ഹാജരാക്കേണ്ട ആവശ്യം വരുന്നില്ല. സ്വകാര്യ, കരാര്‍ വാഹനങ്ങളില്‍ 'കേരള സര്‍ക്കാര്‍ ബോര്‍ഡ്' ഘടിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇതോടെ ദുരുപയോഗം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന് എത്ര വാഹനമുണ്ടെന്നു കണ്ടെത്താനും സഹായകമാവും.

Content Highlights: Government vehicles have a registration series starting with 'KL-90'

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !