എടയൂരിലെ "ഫെർടെക് ഇൻഡസ്ട്രിയൽ പാർക്ക് " ഞായറാഴ്ച നാടിന് സമർപ്പിക്കും.. സ്റ്റീൽ വാതിലുകളും ജനലുകളും ഇനി അത്യാധുനിക ഫാക്ടറിയിൽ നിന്നും.. ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്ത് മാനേജ്മെൻ്റ്..

0

കേരളത്തിലെ നമ്പർ വൺ സ്റ്റീൽ വിൻഡോസ് & ഡോർസ് നിർമ്മാതാക്കളായ "ഫെർടെക് " ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. കസ്റ്റമറുടെ ആവശ്യപ്രകാരം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭംഗിയും, ഈടും, ഉറപ്പും നിലനിർത്തി സ്റ്റീൽ വാതിലുകളും ജനലുകളും നിർമ്മിച്ച് നൽകുന്ന പുതിയ ഫാക്ടറിയായ "ഫെർടെക് ഇൻഡസ്ട്രിയൽ പാർക്കിൻ്റെ ഉദ്ഘാടനം ഉത്സാവാന്തരീക്ഷത്തിൽ ഒക്ടോബർ ഒന്നിന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടക്കും. മലപ്പുറം ജില്ലയിലെ വളാഞ്ചേരി എടയൂരിലാണ് 
"ഫെർടെക് " ഇൻഡസ്ട്രിയൽ പാർക്കിൻ്റെ കൂറ്റൻ ഫാക്ടറി വരുന്നത്.



ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.അബ്ദു റഹ്മാൻ "ഫെർടെക് " ഇൻഡസ്ട്രിയൽ പാർക്ക് നാടിന് സമർപ്പിക്കും.പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ.കെ .ടി.ജലീൽ എം.എൽ.എ, എ.പി.അനിൽകുമാർ എം.എൽ.എ, പി.വി.അൻവർ എം.എൽ.എ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും പരിപാടികൾക്ക് കൊഴുപ്പേകും..


എടയൂർ ചീനിച്ചോടിൽ നിന്നും ഒരു കിലോമീറ്റർ മാറി പ്രകൃതി രമണീയമായ ഇടത്താണ് "ഫെർടെക്ക് " ഇൻഡസ്ട്രിയൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.ആഘോഷപൂർവ്വം നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്കും ഫെർടെക്കിൻ്റെ അത്യാധുനിക ഫാക്ടറി സംവിധാനം നേരിൽ കാണുവാനും എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി 
"ഫെർടെക് " മാനേജിങ് ഡയറക്ടർ ഉസ്മാൻ കരിമ്പനക്കൽ, പ്രൊഡക്ഷൻ ഡയറക്ടർ മുഹമ്മദലി കല്ലൻ, എക്സിക്യൂട്ടീവ് പാർട്ട്ണർ മുഹമ്മദ് നൗഷാദ്, ജനറൽ മാനേജർ സരുൺ പി.എസ്, മാർക്കറ്റിങ് ഡയറക്ടർ ഷിഹാബ് കല്ലൻ തുടങ്ങിയവർ അറിയിച്ചു.

Content Highlights: "Fertech Industrial Park" in Etayur will be dedicated to the nation on Sunday..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !