മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി.
പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
രാധിക റാവു, വിനയ് സപ്‌റു എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ടി സീരീസ് നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.മലയാളത്തില്‍ പാര്‍വതി തിരുവോത്തിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയ ആര്‍ ജെ സേറയും ബാംഗ്ലൂര്‍ ഡേയ്‌സും വലിയ വിജയമായിരുന്നു. ഫഹദ്, നിവിന്‍ പോളി, നസ്രിയ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം അഞ്ജലി മേനോന്‍ ആയിരുന്നു സംവിധാനം. ആര്യയും റാണ ദഗുബാട്ടി ഉള്‍പ്പെടെയുളള താരങ്ങളെ അണിനിരത്തി തമിഴില്‍ റീമേക്ക് ചെയ്‌തെങ്കിലും ചിത്രം വന്‍ പരാജയമായിരുന്നു.
മലയാളത്തില്‍ പാര്‍വതി തിരുവോത്ത് അവതരിപ്പിച്ച ആര്‍ ജെ സേറയെന്ന കഥാപാത്രമായാണ് അനശ്വര എത്തുന്നത്. അനശ്വരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. മലയാളത്തില്‍ കണ്ട അതേ കഥയാകില്ല ഹിന്ദിയില്‍. ബോളിവുഡ് ചിത്രത്തിന് ആവശ്യമായ രീതിയില്‍ കഥയില്‍ മാറ്റം വരുത്തിയാണ് യാരിയാന്‍ 2 ഒരുക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ യാരിയാന്റെ സീക്വല്‍ ആയി കൂടിയാണ് യാരിയാന്‍ 2 വരുന്നത്.
Content Highlights: A Hindi remake of the Malayalam super hit Bangalore Days is in the works
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !