തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ. ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രണ്ട് മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പിൻമാറ്റം. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ കുടിശ്ശിക തീർത്തില്ലെങ്കിൽ സമരം തുടങ്ങുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അറിയിച്ചു.
ഒക്ടോബർ 1 മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറുമെന്നാണ് സ്വകാര്യ ആശുപത്രികൾ അറിയിച്ചിരുന്നത്. 300 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത്. മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. പ്രതിസന്ധി മറികടക്കാൻ 104 കോടി സർക്കാർ അടിയന്തിരമായി അനുവദിച്ചിരുന്നു.
Content Highlights: Private hospitals will not withdraw from the Karunya scheme, withdrawing the decision
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !