കാസര്‍കോട്: സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം. ബതിയടുക്ക പള്ളത്തടുക്കയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
ഓട്ടോയില്‍ സഞ്ചരിച്ച മൊഗ്രാല്‍ സ്വദേശികളാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മോഗര്‍, ഉമ്മു ഹമീല എന്നിവരാണ് മരിച്ചത്.
ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഓട്ടോയിലുണ്ടായിരുന്ന 4 സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.
സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്ബോഴാണ് അപകടമുണ്ടായത്. അതിനാല്‍ ബസ്സില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. മൂന്ന് പേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലുമാണ് മരിച്ചത്.
Content Highlights: School bus and auto rickshaw collide, five dead
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !