കൊച്ചി: ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍.
തൃശൂര്‍ മണ്ണുത്തി സ്വദേശിനി ആന്‍സിയാണ് പൊലീസിന്റെ പിടിയിലായത്. യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
സെപ്തംബര്‍ 24ന് ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ആണ് സംഭവം. ജ്യോത്സ്യന്റെ കൈവശമുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും യുവതി മോഷ്ടിച്ചു. സ്വര്‍ണവും പണവും കൈക്കലാക്കിയതിന് ശേഷം യുവതി ഹോട്ടലില്‍ നിന്ന് കടന്നു കളയുകയായിരുന്നു. അബോധാവസ്ഥയിലാരുന്ന ജ്യോത്സ്യനെ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടെത്തിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ആന്‍സി കൊല്ലം സ്വദേശിയായ ജ്യോത്സ്യനെ പരിചയപ്പെടുകയായിരുന്നു. തന്ത്രപൂര്‍വം സൗഹൃദം സ്ഥാപിച്ചെടുത്തതിന് ശേഷമാണ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്.
കൊച്ചിയിലെത്തിയ ജ്യോത്സ്യനെ സുഹൃത്തിനെ കാണാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി മോഷണം നടത്തിയെന്നാണ് പരാതി.
Content Highlights: Astrologer was hypnotized in hotel room and robbed of 12 pav gold and cash, woman arrested
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !