അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു, പട്ടിക ഇങ്ങനെ

0

തിരുവനന്തപുരം:
2024ലെ പൊതു അവധികള്‍ മന്ത്രിസഭ അംഗീകരിച്ചു. ആകെ 26 അവധി ദിനങ്ങളാണ്. ഇതില്‍ 20 എണ്ണവും പ്രവര്‍ത്തി ദിവസങ്ങളിലാണ്.

നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്‌ ആക്‌ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും ഇതില്‍ ഉള്‍പ്പെടുന്നു. തൊഴില്‍ നിയമം, ഇൻഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്‌ട്സ്, കേരള ഷോപ്‌സ്‌ ആൻഡ്‌ കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്‌ട്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇൻഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്റ്‌ നിയമം 1958ന്റെ കീഴില്‍വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

അവധി ദിവസങ്ങള്‍

ജനുവരി 2- മന്നം ജയന്തി
ജനുവരി 26- റിപ്പബ്ലിക് ദിനം
മാര്‍ച്ച്‌ 8- ശിവരാത്രി
മാര്‍ച്ച്‌ 28- പെസഹ വ്യാഴം
മാര്‍ച്ച്‌ 29- ദുഃഖവെള്ളി
ഏപ്രില്‍ 10- ഈദുല്‍ ഫിത്ര്‍
മേയ് 1- മേയ് ദിനം
ജൂണ്‍ 17- ബക്രീദ്
ജൂലൈ 16- മുഹറം
ഓഗസ്റ്റ് 3 - കര്‍ക്കടക വാവ്
ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20- ശ്രീനാരായണ ഗുരുജയന്തി
ഓഗസ്റ്റ് 26- ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28- അയ്യങ്കാളി ജയന്തി
സെപ്റ്റംബര്‍ 16 - മൂന്നാം ഓണം, നബിദിനം
സെപ്റ്റംബര്‍ 17- നാലാം ഓണം
സെപ്റ്റംബര്‍ 21- ശ്രീനാരായണ ഗുരു സമാധി
ഒക്ടോബര്‍ 2- ഗാന്ധി ജയന്തി
ഒക്ടോബര്‍ 31- ദീപാവലി
ഡിസംബര്‍ 25- ക്രിസ്മസ്

പൊതു അവധി ദിനങ്ങളായ രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ മാര്‍ച്ച്‌ 31- ഈസ്റ്റര്‍, ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി, വിഷു, സെപ്റ്റംബര്‍ 14 -ഒന്നാം ഓണം, സെപ്റ്റംബര്‍ 15-തിരുവോണം, ഒക്ടോബര്‍ 12- മഹാനവമി, ഒക്ടോബര്‍ 13- വിജയദശമി എന്നീ അവധി ദിവസങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നിയന്ത്രിത അവധി
മാര്‍ച്ച്‌ 12 - അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 19 - ആവണി അവിട്ടം, സെപ്റ്റംബര്‍ 17- വിശ്വകര്‍മദിനം.

നെഗോഷ്യബ്ള്‍ ഇൻസ്ട്രുമെന്റ്സ് ആക്‌ട് അനുസരിച്ചുള്ള അവധികള്‍

ജനുവരി 26 - റിപ്പബ്ലിക് ദിനം, മാര്‍ച്ച്‌ 8 - ശിവരാത്രി, മാര്‍ച്ച്‌ 29- ദുഃഖവെള്ളി, ഏപ്രില്‍ 1- ബാങ്കുകളുടെ സാമ്ബത്തിക വര്‍ഷ സമാപനം, ഏപ്രില്‍ 10- ഈദുല്‍ ഫിത്ര്‍, മേയ് 1 - മേയ് ദിനം, ജൂണ്‍ 17 - ബക്രീദ്, ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 20 - ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബര്‍ 16 - നബിദിനം, സെപ്റ്റംബര്‍ 21- ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ 2 - ഗാന്ധിജയന്തി, ഒക്ടോബര്‍ 31- ദീപാവലി , ഡിസംബര്‍ 25- ക്രിസ്മസ്.

Content Highlights: Next year's public holidays have been announced, the list is as follows

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !