![]() |
| പ്രതീകാത്മക ചിത്രം |
കോഴിക്കോട്: സുഹൃത്തിന്റെ വീട്ടില്‍ മോഷ്‌ടിക്കാൻ കയറിയ കള്ളനെ വീട്ടമ്മ കുടുക്കി. മണാശ്ശേരി മേച്ചേരിപ്പറമ്ബില്‍ എബിയുടെ വീട്ടിലാണ് മോഷണം നടന്നത്.
എബിയുടെ അമ്മയും ഭാര്യയും പുറത്തു പോയ തക്കത്തിന് വീട്ടില്‍ കയറിയ കള്ളൻ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കവര്‍ന്നു. തുടര്‍ന്ന് വീടിന്റെ മുൻവാതിലിലൂടെ രക്ഷപെടാൻ നോക്കുമ്ബോഴാണ് എബിന്റെ അമ്മ തിരിച്ചു വരുന്നത് കണ്ടത്.
തിരിച്ച് വീടിനുള്ളിലേക്ക് ഓടിക്കയറിയ കള്ളൻ ടെറസ് വഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ വീഴ്‌ചയില്‍ താടിയെല്ലിന് പരിക്കേറ്റതോടെ വീടിന്റെ പിന്നിലെ കുളിമുറിയില്‍ ഒളിച്ചു. പിന്നാലെ വീട്ടമ്മ കുളിമുറിയുടെ വാതിലടച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുറന്നു നോക്കിയപ്പോഴാണ് വീട്ടുടമയുടെ സുഹൃത്താണെന്ന് തിരിച്ചറിയുന്നത്.
പ്രതിയെ പിന്നീട് മുക്കം പൊലീസിനെ കൈമാറി. കള്ളൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വലിച്ചെറിഞ്ഞ സ്വര്‍ണമാല തിരച്ചിലില്‍ നാട്ടുകാര്‍ കണ്ടെത്തി. പരാതിയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടില്ല.
Content Highlights: Broke into friend's house, ran away and hid in bathroom, housekeeper caught thief
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !