മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിൽ. ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന സ്റ്റേഡിയത്തിന്റെ 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, നാച്ചുറൽ ഫുട്ബോൾ ടർഫ്, ഷോട്ട്പുട്ട് സർക്കിൾ, ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, ഹാമർ ത്രോ, ലോങ് ജംബ്ബ്, ട്രിപ്പിൾ ജമ്പ് തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളുമുണ്ട്.
മൂന്ന് കോടിയാണ് നിർമാണ ചെലവ്. നിലവിൽ സ്റ്റേഡിയത്തിന്റെ 95 ശതമാനത്തോളം നിർമാണ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. ഗ്രൗണ്ടിന് ചുറ്റിലും സംരക്ഷണ ഭിത്തിയുടെ നിർമാണം 80 ശതമാനം പൂർത്തിയായി. കൂടാതെ
ട്രാക്കിന് ചുറ്റിലും കട്ട വിരിക്കുന്ന ജോലികൾ, പച്ച പുല്ലുകൾ നനക്കുന്നതിനായി സ്പ്രിംഗ്ലർ, ജലവിതരണത്തിനായി പമ്പ് സ്ഥാപിക്കൽ എന്നിവയുടെ ജോലികളാണ് സ്റ്റേഡിയത്തിൽ പൂർത്തീകരിക്കാനുള്ളത്. സ്റ്റേഡിയം യാഥാർത്ഥ്യമാവുന്നതോടെ നന്നംമുക്ക് മൂക്കുതല പ്രദേശത്തിന്റെ കായിക വികസനത്തിന് സ്റ്റേഡിയം ഒരു മുതൽക്കൂട്ടാകും.
Content Highlights: Let's play; Construction of stadium at Mukuthala GHSS in final stage
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !