കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
വെസ്റ്റ്ഹില്ലിലെ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഒരുമണിക്കൂറിലധികം നേരമായി തീ പടരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യമായതിനാല്‍ വന്‍തോതില്‍ ബുദ്ധിമുട്ടുന്നതായും നാട്ടുകാര്‍ പറഞ്ഞു. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.
മാലിന്യ സംസ്‌കരണകേന്ദ്രത്തിന്റെ പുറകിലായി ഒരു ട്രാന്‍സ്‌ഫോമറും ഉണ്ട്. അതിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്‌സ് നടത്തുന്നുണ്ട്.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A huge fire broke out at the Kozhikode Municipal Waste Management Centre
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !