കുറ്റിപ്പുറം: ഒരു നാട്ടിലെ യുവാക്കളൊന്നിച്ചപ്പോൾ രോഗികൾക്കുള്ള ചികിത്സ സഹായമായി. 5000 ഓളം പേർക്കുള്ള ബിരിയാണി വിളിയമ്പിയാണ് കുറ്റിപ്പുറം രാങ്ങാട്ടൂരിലെയും പരിസരങ്ങളിലെയും 4 നിർദ്ധനരായ കാൻസർ രോഗികളുടെ ചികിത്സ ഫണ്ട് കണ്ടെത്തിയത്. യുവവേദി ക്ലബിന് കീഴിയിൽ 100 ഓളം യുവാക്കൾ ഒന്നിച്ചു നടത്തിയ ബിരിയാണി ചലഞ്ച് നാട്ടുകരേറ്റെടുക്കുകയായിരുന്നു . ബിരിയാണി വെക്കാനുള്ള വിഭവങ്ങൾ എല്ലാം സുമനസുകൾ നല്കാമെന്നേറ്റത്തോടെ ആവേശത്തിലായ യുവാക്കൾ നാടും വീടും താണ്ടി 5000 ഓളം ബിരിയാണിക്കുള്ള ഓർഡർ നേടിയെടുത്തു. അൽഫവാസ് ബസ്സ് സർവീസ് ലെ 16 ഓളം ബസ്സുകൾ ഒരു ദിവസത്തെ മുഴുവൻ കളക്ഷനും കാരുണ്യപ്രവത്തിക്കായി മാറ്റിവെച്ചു. നല്ലൊരു തുക പിരിഞ്ഞു കിട്ടിയതോടെ 100 രൂപയ്ക്ക് ഒരാൾക്ക് കഴിക്കാനുള്ള ബിരിയാണി ചൂടാറാത്ത ഗുണനിലവാരമുള്ള കണ്ടൈനർ പാക്കിലാക്കിയാണ് വിതരണം ചെയ്തത്. പദ്ധതിയിലൂടെ പിരിഞ്ഞു കിട്ടിയ തുക അടുത്ത ദിവസം രോഗികക്ക് കൈമാറുമെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
Content Highlights: Biryani challenge has helped four cancer patients
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !