വളാഞ്ചേരി : ഖാദി പ്രചാരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഖാദി ചലഞ്ച് പദ്ധതിയുടെ ആദ്യ ഘട്ട വിതരണ ഉത്ഘാടനം മുതിർന്ന കോൺഗ്രസ് നേതാവ് പാഴുർ മുഹമ്മദ് കുട്ടിക്ക് ഖാദി വസ്ത്രങ്ങൾ കൈമാറി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ നൽകി നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യുമായ കെ. ടി. സിദ്ധീഖ്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷബാബ് വക്കരത്ത്, കെ പി എസ് ടി എ തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബെന്നി മാസ്റ്റർ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ സലാം പാഴുർ എന്നിവർ സംബന്ധിച്ചു.
Content Highlights: Kuttipuram Block Congress Committee continues Khadi Challenge..
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !