പുത്തനത്താണി: തൃശൂർ - കോഴിക്കോട് ദേശീയപാത പുത്തനത്താണിയിൽ ബസ് നടുറോഡിൽ തകരാറിലായി. തൃശൂരിലേയ്ക്ക് സഞ്ചരിച്ച ദീർഘ ദൂര സ്വകാര്യ ബസ് ഹാപ്പി ഡേയാണ് ശനിയാഴ്ച വൈകീട്ട് 6.30 ഓടെ നടു റോഡിൽ തകരാറിലായത്. പുത്തനത്താണി പിന്നിട്ട് സർവ്വീസ് റോഡിലേയ്ക്ക് തിരിഞ്ഞു കയറുന്നതിനിടെ ഒരു ഭാഗം റോഡരികിലെ ഡിവൈഡറിൽ തട്ടുകയായിരുന്നു. ബസ്സിന്റെ ബാക്ക് ടയർ പൊട്ടുകയും മറ്റു തകരാറുകളും സംഭവിച്ചിട്ടുണ്ട്. വലിയ ഭാര വാഹനങ്ങൾ വളവ് തിരിഞ്ഞ് ഈ ഭാഗത്തെത്തുമ്പോൾ അപകടത്തിൽപ്പെടുന്നതായി ഡ്രൈവർ പറയുന്നു.
അതേസമയം പണി പൂർത്തീകരിച്ചു വരുന്ന ദേശീയപാത ലൈനിലൂടെ വാഹനങ്ങൾക്ക് കടന്നുപോവാനായത് വലിയ ഗതാഗത കുരുക്കാണ് ഒഴിവാക്കിയത്. ഇത്തരത്തിൽ കഴിഞ്ഞ മാസം വെട്ടിച്ചിറയിൽ ടോറസ് ലോറി തകരാറിലായതോടെ ബദൽ മാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാൽ ഒരു മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. അന്ന്
കിലോമീറ്ററുകളോളമാണ് വാഹന നിര രൂപപ്പെട്ടത്.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: The bus running on National Highway Puthanathani broke down in the middle of the road: this time it escaped from the traffic jam.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !