കോട്ടയ്ക്കൽ: ദേശീയപാത ചങ്കുവെട്ടി പാലത്തറ എച്ച്.എം.എസ് ഹോസ്പിറ്റലിനു സമീപം പ്രവർത്തിക്കുന്ന ദേവൂസ് ഓട്ടോ ഗ്യാരേജിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അഗ്നിബാധയുണ്ടായത്. വർക്ക്ഷോപ്പിൽ അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീ പിടിച്ചത്.
തുടർന്ന് തിരൂർ, മലപ്പുറം അഗ്നിരക്ഷ നിലയങ്ങളിലെ സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
സംഭവത്തിൽ വർക്ക് ഷോപ്പിൽ അറ്റകുറ്റ പണികൾക്കായി സൂക്ഷിച്ച പത്തോളം കാറുകൾ കത്തി നശിച്ചു.
തിരൂർ ഫയർ & റസ്ക്യൂ അസ്സിസ്റ്റൻ്റ്
സ്റ്റേഷൻ ഓഫീസർ കെ.അശോകന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ. സീനിയർ ഫയർ & റസ്ക്യൂ ഓഫീസർമാരായ സി.മനോജ്,മദന മോഹനൻ,ഫയർ & റസ്ക്യൂ ഓഫീസർമാരായ വി.സി രഘുരാജ്, കെ.നസീർ,എൻ.പി സജിത്ത്, കെ.അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: A huge fire broke out at a car workshop in Kottakkal; about ten cars were destroyed.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !