തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരാതികളുടെ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. രാവിലെ പത്തിനാണ് പരിശോധന ആരംഭിച്ചത്.
ടോൾ പ്ലാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മ്മാണം, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവയിൽ ഒരു കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നുവെന്നായിരുന്നു പരാതി ഉയര്‍ന്നിരുന്നത്.
ഇതില്‍ സിബിഐ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് ഈ ഇടപാടുകളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കുന്നത്.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Complaint of financial irregularities: ED raid at Paliekara toll plaza
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !