തൃശൂര്‍: പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.
അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബി ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാര്‍ഥികളുമാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു.
നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തമത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല.
ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അബി ജോണ്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെയും, സയിദ് ഹുസൈനും, അര്‍ജുനും, നിവേദും തൃശൂര്‍ സെന്റ് തോമസ് കോളജിലെയും വിദ്യാര്‍ഥികളാണ്. ഒല്ലൂര്‍ പൊലീസും, ഫയര്‍ ഫോഴ്സും സ്‌കൂബ ടീമംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുറത്തെടുക്കുമ്ബോഴേയ്ക്കും നാലു യുവാക്കളുടെയും ജീവന്‍ നഷ്ടമായിരുന്നു. നാലു പേരുടെയും മൃതദേഹങ്ങള്‍ അടുത്താണ് കിടന്നിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് ചിറയില്‍ വെള്ളം നിറഞ്ഞിരുന്നു. ചിറയില്‍ അധികം ആഴമില്ലെന്നും ശക്തമായ ഒഴുക്കുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പതിനഞ്ച് അടിയാണ് ചിറയ്ക്ക് ആഴം. എങ്കിലും ഇത് അപകട മേഖലയാണെന്നും നാട്ടുകാര്‍ പറയുന്നു. ചിറയുടെ മുകള്‍ ഭാഗത്തായി നിന്നിരുന്ന കുട്ടനെല്ലൂര്‍ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് നാല് യുവാക്കള്‍ കുളിക്കുന്നത്് കണ്ടത്. കുളിക്കുന്നതിനിടെ നാലുപേരെയും കാണാതാകുകയായിരുന്നു. ഇക്കാര്യം കുട്ടനെല്ലൂരിലെ വിദ്യാര്‍ഥികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
Content Highlights: Four graduate students who were taking a bath were swept away and died
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !