ഓണ്‍ലൈൻ ഷോപ്പിംഗ് തട്ടിപ്പുകാരുടെ ഓഫറുകളില്‍ വീഴരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്

0
ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളില്‍ ഓഫറുകള്‍ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

വിലകൂടിയ മൊബൈല്‍ ഫോണുകള്‍, ഗാഡ്ജറ്റുകള്‍ എന്നിവ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച്‌ പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.

പലപ്പോഴും, നിലവിലുള്ള പ്രശസ്തമായ ഷോപ്പിംഗ് സൈറ്റുകളുടെ അതേ മാതൃകയിലുള്ള രൂപകല്‍പ്പനയും, ലോഗോയും ഉപയോഗിച്ചാണ് ഇവര്‍ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്. പ്രശസ്തമായ മൊബൈല്‍ കമ്ബനികളും മറ്റ് ബ്രാൻഡുകളും ഒരിക്കലും തങ്ങളുടെ പ്രോഡക്റ്റ് ഇത്രയും വിലകുറച്ച്‌ നല്‍കില്ല എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.

വില വിശ്വസനീയമായി തോന്നിയാല്‍ അതത് ഷോപ്പിംഗ് സൈറ്റുകളില്‍ പോയി ഓഫര്‍ വ്യാജമല്ല എന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വിവേകത്തോടെ പെരുമാറുക. സാമ്ബത്തികത്തട്ടിപ്പില്‍ പെട്ടാല്‍ ഉടൻ തന്നെ 1930 എന്ന നമ്ബറില്‍ വിളിച്ച്‌ പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ നിര്‍ദേശിച്ചു.

Content Highlights: Don't fall for the offers of online shopping scammers; Kerala Police with warning

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !