ഫലസ്തീനികളെ ചട്ടുകമാക്കി രാഷ്ട്രീയം കളിക്കരുത് കെ.എൻ.എം മർകസുദ്ദഅവ

0

കൊണ്ടോട്ടി : ഇസ്റായേൽ ഭീകരതക്കെതിരിൽ ജീവൻ മരണ പോരാട്ടം നടത്തുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സമിതി സംഘടിപ്പിച്ച റാലി ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി പങ്കെടുത്തു.
 ജനിച്ച മണ്ണിൽ ജീവിക്കാനായി പൊരുതുന്ന പലസ്തീൻ ജനതയെ മുന്നിൽ വെച്ച് രാഷ്ട്രീയം കളിക്കുന്നത് സാമ്രാജ്യത്വ ശക്തികൾ അവസാനിപ്പിക്കണമെന്ന് തുടർന്ന് നടന്ന പലസ്തീൻ മാനവികത സദസ്സ് ആവശ്യപ്പെട്ടു. സ്വതന്ത്ര പരമാധികാര പലസ്തീൻ യാഥാർത്ഥ്യമാക്കിയെങ്കിൽ മാത്രമെ പലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരമാകു എന്നതിനാൽ അറബ് രാഷ്ട്രങ്ങൾ അതിനായി മുന്നിട്ടിറങ്ങണമെന്നും മാനവികത സദസ്സ് ആവശ്യപ്പെട്ടു.

ടി.വി. ഇബ്റാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിണ്ടൻറ് ഡോ: യു.പി യഹ് യ ഖാൻ മദനി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അബ്ദുൽ ലതീഫ് കരുമ്പുലാക്കൽ, ആമുഖ്ഭാഷണം നടത്തി, റിഹാസ് പുലാമന്തോൾ, മോഹൻദാസ് (സി പി എം), അഷ്റഫ് മാടാൻ ( IUML), അഫ്നിദ പുളിക്കൽ (I G M), കെ.അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ് മംഗലശേരി പ്രസംഗിച്ചു.എം.കെ ബശീർ, വി.ട്ടി ഹംസ, എ.നൂറുദ്ദീൻ, താഹിറ ടീച്ചർ, ഡോ: ജുവരിയ പുളിക്കൽ, ശഹീർ പുല്ലൂർ, എന്നിവർ റാലിക്ക് നേതൃത്വം നൽകി.


Content Highlights: Don't play politics with Palestinians
KNM Markasuddava

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !