ദുബായ്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാ സ്റ്റാർട്ടപ് എക്സിബിഷൻ "ജൈ ടെക്സ് ഗ്ലോബൽ "നാൽപത്തി മൂന്നാമത് എഡിഷന് ദുബായിയിൽ തിങ്കളാഴ്ച തുടക്കമായി. ഒക്ടോബർ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കുന്ന എക്സിബിഷൻ എഡിഷനിലേക്ക് മീഡിയ വിഷൻ ടി.വിക്കും ക്ഷണം ലഭിച്ചു.
ആറായിരത്തിലധികം പ്രദർശകർ പങ്കെടുക്കുന്ന ഗ്ലോബൽ മീറ്റിൽ ആയിരത്തി എണ്ണൂറിലധികം കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കും. സാങ്കേതിക വിദ്യകളുടെ ഭാവി എന്തായിരിക്കുമെന്ന് പങ്കിടാൻ ഏറ്റവും മികച്ച ശോഭനമായ മനസ്സുകൾ ഒത്ത് ചേരുന്ന ഒരാഗോള പരിപാടിയാണ് 'ജൈടെക്സ്' എന്ന് മന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള യൂണികോണുകൾ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. മീഡിയ വിഷൻ ടി.വി.യെ പ്രതിനിധീകരിച്ച് മീഡിയ വിഷൻ ടെക്നിക്കൽ ഹെഡ് അബ്ദുൽ ജലീലാണ് ഗ്ലോബൽ മീറ്റിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ടെക് പ്രദർശനത്തിലേക്ക് ക്ഷണം ലഭിച്ചതും അതിൽ പങ്കെടുക്കാൻ സാധിച്ചതും വലിയ ഭാഗ്യമാണന്നും ഏറെ സന്തോഷമുണ്ടന്നും ടെക്നിക്കൽ ഹെഡ് അബ്ദുൽ ജലീൽ പറഞ്ഞു.
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !